Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kiliaan Mbappe

ഫ്രാ​​ന്‍​സി​​ന് 2026 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത

പാ​​രീ​​സ്: യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത് ടീ​​മാ​​യ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ​​യു​​ടെ ഫ്രാ​​ന്‍​സ്.

ര​​ണ്ടു ത​​വ​​ണ ലോ​​ക ചാ​​മ്പ്യ​​ന്മാ​​രാ​​യ ഫ്രാ​​ന്‍​സ്, ഗ്രൂ​​പ്പ് ഡി​​യി​​ലെ അ​​ഞ്ചാം റൗ​​ണ്ടി​​ല്‍ 4-0ന് ​​യു​​ക്രെ​​യ്‌​​നെ ത​​ക​​ര്‍​ത്താ​​ണ് ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് ഇം​​ഗ്ല​​ണ്ടാ​​ണ് ആ​​ദ്യ​​മാ​​യി 2026 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടി​​യ ടീം. ​​എം​​ബ​​പ്പെ (55 പെ​​നാ​​ല്‍​റ്റി, 83) ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. മി​​ഷേ​​ല്‍ ഒ​​ലി​​സ് (76), ഹ്യൂ​​ഗോ എ​​കി​​റ്റി​​കെ (88) എ​​ന്നി​​വ​​രും ഫ്രാ​​ന്‍​സി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

എം​​ബ​​പ്പെ @ 400

ക​​രി​​യ​​റി​​ല്‍ 400 ഗോ​​ള്‍ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലി​​ല്‍ എം​​ബ​​പ്പെ. രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബി​​നു​​മാ​​യി 537 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​ണ് 26കാ​​ര​​നാ​​യ എം​​ബ​​പ്പെ​​യു​​ടെ 400 ഗോ​​ള്‍. 152 അ​​സി​​സ്റ്റും എം​​ബ​​പ്പെ​​യു​​ടെ പേ​​രി​​ലു​​ണ്ട്. ബ്ര​​സീ​​ല്‍ ഇ​​തി​​ഹാ​​സം പെ​​ലെ​​യ്ക്കു​​ശേ​​ഷം (23-ാം വയസ്) 400 ക​​രി​​യ​​ര്‍ ഗോ​​ളി​​ല്‍ എ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ താ​​ര​​വു​​മാ​​യി എം​​ബ​​പ്പെ.

ഇം​​ഗ്ല​​ണ്ട് 2-0 സെ​​ര്‍​ബി​​യ

ഗ്രൂ​​പ്പ് കെ​​യി​​ല്‍​ ഇം​​ഗ്ല​​ണ്ട് തു​​ട​​ര്‍​ച്ച​​യാ​​യ ഏ​​ഴാം മ​​ത്സ​​ര​​ത്തി​​ലും ജ​​യം നേ​​ടി. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ഇം​​ഗ്ല​​ണ്ട് 2-0ന് ​​സെ​​ര്‍​ബി​​യ​​യെ കീ​​ഴ​​ട​​ക്കി. ബു​​കാ​​യോ സാ​​ക്ക (28), എ​​ബെ​​റെ​​ച്ചി എ​​സെ (90) എ​​ന്നി​​വ​​ർ ഇം​​ഗ്ല​​ണ്ടി​​നാ​​യി ഗോ​​ള്‍ നേ​​ടി.

Latest News

Corehub Up